04:02pm 07 September 2026
NEWS
വൈദ്യുതി നിരക്കിൽ പ്രത്യേക താരിഫ് ഏർപ്പെടുത്തണം : എ.കെ.പി.എ
27/10/2025  06:08 PM IST
nila
വൈദ്യുതി നിരക്കിൽ പ്രത്യേക താരിഫ് ഏർപ്പെടുത്തണം : എ.കെ.പി.എ

 

പുലിയൂർ: വൈദ്യുതി വർദ്ധനവ് തൊഴിൽ രംഗത്ത് ഭീഷണിയാകുന്ന സാഹചര്യത്തിൽ ഫോട്ടോ സ്റ്റുഡിയോകൾക്ക് പ്രത്യേക താരിഫ് ഏർപ്പെടുത്തണമെന്ന് പുലിയൂർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആൾ കേരള ഫോട്ടോഗ്രാഫേഴ്സ്  അസോസിയേഷൻ 41-ാം മത് ചെങ്ങന്നൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തോട് അനുബന്ധിച്ച് പ്രതിനിധി സമ്മേളനം മേഖലാ പ്രസിഡന്റ് മുരളീധരൻ കോട്ടയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് എസ്. മോഹനൻ പിള്ള ഉത്ഘാടനം ചെയ്തു.  പൊതുസമ്മേളനം പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജി  ശ്രീകുമാർ ഉത്ഘാടനം ചെയ്തു. അനുസ്മരണം ജില്ലാ വൈസ് പ്രസിഡൻ്റ് കെ ജി മുരളിയും മുഖ്യ പ്രഭാഷണം സംസ്ഥാന വെൽഫയർ  ചെയർമാൻ ബി ആർ സുദർശനനും ഫോട്ടോഗ്രാഫി അവാർഡ് ദാനം സംസ്ഥാന എക്സികുട്ടീവ് അംഗം ബി. രവീന്ദ്രൻ വിതരണം ചെയ്യ്തു. എസ് എസ് എൽ  & പ്ലസ്ടു അവാർഡ് സംസ്ഥാന നേച്ചർ ക്ലബ് സബ് കോർഡിനേറ്റർ  ബൈജു ശലഭം വിതരണം ചെയ്തു. മേഖല ഇൻ ചാർജ്  സലീൽ ഫോട്ടോ പാർക്ക് മുതിർന്ന അംഗങ്ങളെ ആദരിച്ചു. സ്വാഗതം മേഖലാ സെക്രട്ടറി രാജേഷ് രാജ് വിഷൻ, അഖിൽ മാധവൻ,ജിതേഷ് ചെന്നിത്തല ,സാനു ഭാസ്കർ, നിയാസ് മാന്നാർ, ജോൺസൺ, ശ്രുതി രാജ്,ശുഭ എസ് , സാമു ഭാസ്കർ, അർച്ചന ശ്രീകുമാർ, അനിൽ ഫോക്കസ്, പ്രിൻസ് ജോസഫ്, ഷൈൻ കെ. ആർ, സജീ എണ്ണയ്ക്കാട്, സുധേഷ് പ്രീമിയർ അജി ആദിത്യ, ഹേമ ദാസ് ഡോൺ, പി ജെ സാമുവൽ   എന്നിവർ സംസാരിച്ചു. 
അടുത്ത വർഷത്തെ ഭരണസമിതിയിലേക്ക്
പ്രസിഡന്റ് മുരളീധരൻ കോട്ട, വൈസ് പ്രസിഡന്റ് ഹരി പഞ്ചമി, സെക്രട്ടറി ജയൻ ലുക്ക് മി, ജോയിന്റ് സെക്രട്ടറി മാധവൻ മുണ്ടങ്കാവ്, ട്രഷറർ മഹേഷ് മാന്നാർ. ജില്ലാ കമ്മിറ്റിയിൽ മുരളി ചിത്ര, സുധേഷ്‌ പ്രീമിയർ, അർച്ചന ശ്രീകുമാർ, ജോൺസൺ ഫ്രെയിംസ്, രാജേഷ് രാജ് വിഷൻ എന്നിവരെ തിരഞ്ഞെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.